
K. G. Marar - 17 September 1934 – 25 April 1995
രണ്ട് തവണ(1985-1990,1994-1995) കേരള ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായിരുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായിരുന്നു കെ ഗോവിന്ദ മാരാർ എന്നറിയപ്പെട്ടിരുന്ന കെ.ജി.മാരാർ(1934-1995). പറശ്ശിനിക്കടവ് ഹൈസ്കൂളിലെ മലയാളം അദ്ധ്യാപകനായി പത്തു വർഷം ഇദ്ദേഹം ജോലി ചെയ്തിരുന്നു. ജനസംഘത്തിന്റെ പ്രവർത്തനത്തിനായി ഇദ്ദേഹം ജോലി ഉപേക്ഷിക്കുകയായിരുന്നു
രാഷ്ട്രീയജീവിതം
വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ ഇദ്ദേഹം ആർ.എസ്.എസ്. പ്രചാരകനായി. 1956-ൽ പയ്യന്നൂരിൽ ഇദ്ദേഹം ആർ.എസ്.എസ്. ശാഖ സ്ഥാപിച്ചു. കണ്ണൂർ ജില്ലയിൽ ഭാരതീയ ജനസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹം ജനസംഘത്തിന്റെ സംസ്ഥാന കാര്യദർശിയായിരുന്നു. 1980-ൽ ഇദ്ദേഹം ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായി. കേരള രാഷ്ട്രീയത്തിൽ ഇദ്ദേഹം സജീവമായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. തന്റെ രാഷ്ട്രീയജീവിതത്തിൽ ഇദ്ദേഹം ഒരു പഞ്ചായത്ത് മെമ്പറായിപ്പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നത് ഒരു പ്രത്യേകതയാണ്