അതിർത്തിയിലെ സംഘർഷങ്ങളെ തുടർന്ന്, ജമ്മുവിലും പഞ്ചാബിലും കുടുങ്ങിയ മലയാളി വിദ്യാർഥികൾക്ക് നാട്ടിലെത്താൻ കൂടുതൽ തീവണ്ടികളും കോച്ചുകളും അനുവദിക്കണമെന്ന ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ്റെ അഭ്യർത്ഥനയെ തുടർന്ന് സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
വിഷയത്തിൽ ഉടനടി നടപടിയെടുത്തതിനും, പ്രത്യേകിച്ച് NZM-TVC സ്പെഷ്യൽ ട്രെയിൻ വഴി 1,446 യാത്രക്കാരെ നാട്ടിലെത്തിച്ചതിനും റെയിൽവെ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നു. വിദ്യാർഥികളടക്കം ഒട്ടേറെപ്പേർക്ക് ഇത് വലിയ ആശ്വാസമായി
