വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാക്കിയതിന്
കേരളത്തിൻ്റെ വികസനത്തിൽ നിർണ്ണായക നാഴികക്കല്ലായ ഈ പദ്ധതി മെയ് രണ്ടാം തീയതി പ്രധാനമന്ത്രി നാടിന് സമർപ്പിക്കും.
വിഴിഞ്ഞം തുറമുഖം കേരളത്തിൻ്റെ തീരമേഖലയെ വലിയൊരു സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റും. തുറമുഖവുമായി ബന്ധപ്പെട്ട് വലിയ വികസനവും നിക്ഷേപങ്ങളും തൊഴിലവസരങ്ങളുമാണ് വരാനിരിക്കുന്നത്.
ലോകോത്തര തുറമുഖങ്ങളുടെ ദേശീയ ശൃംഖലയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയുടെ ഭാഗമാണ് വിഴിഞ്ഞം തുറമുഖം. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്മെന്റ് ഹബ്ബാണ് വിഴിഞ്ഞം. പൊതു – സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് ഈ തുറമുഖം പൂർത്തിയാക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം പ്രധാനപ്പെട്ട അന്താരാഷ്ട്ര കപ്പൽച്ചാലുകളോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഭാവിയിൽ രാജ്യത്തിന് വിദേശ തുറമുഖങ്ങളെ ഏറെ ആശ്രയിക്കേണ്ടി വരില്ല.
വികസിത കേരളമെന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ മികച്ച അടിസ്ഥാന സൗകര്യങ്ങൾ അനിവാര്യമാണ്. ഇതിൻ്റെ ഭാഗമായി ആധുനിക സൗകര്യങ്ങളുള്ള റെയിൽവെ സ്റ്റേഷനുകൾ, വന്ദേ ഭാരത് ട്രെയിനുകൾ, ദേശീയ പാത നവീകരണം, ലോകോത്തര തുറമുഖങ്ങൾ തുടങ്ങി കേരളത്തിൻ്റെ വികസനത്തിനായി വലിയ നിക്ഷേപങ്ങളാണ് നരേന്ദ്ര മോദി സർക്കാർ നടത്തുന്നത്.
മികച്ച ഇൻഫ്രാസ്ട്രക്ചർ ഇവിടേയ്ക്ക് കൂടുതൽ നിക്ഷേപങ്ങളും തൊഴിലുകളും കൊണ്ടുവരും. അത് വഴി പുതിയ അവസരങ്ങൾ തുറക്കപ്പെടുകയും കേരളത്തിൻ്റെ സാമ്പത്തിക ഭൂപടം മാറ്റിയെഴുതപ്പെടുകയും ചെയ്യും.
