O Rajagopal - 15 September 1929

കേരളത്തിലെ ഒരു ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയും, എം.എൽ.എ. യുമാണ് ഒ. രാജഗോപാൽ (ജ: സെപ്റ്റംബർ 15, 1929 - ). 1992 മുതൽ 2004 വരെ മദ്ധ്യപ്രദേശിൽ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ചു. ആർ.എസ്സ്.എസ്സിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 1998-ലെ വാജ്പേയി മന്ത്രിസഭയിൽ റയിൽവേ സഹമന്ത്രിയായിരുന്നു. 2016 മുതൽ 2021 വരെ നേമം മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. 1992 മുതൽ 2004 വരെ മധ്യ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായും 1999 മുതൽ 2004 വരെ മൂന്നാം വാജ്പേയി സർക്കാരിലെ കേന്ദ്ര കാബിനറ്റ് വകുപ്പ് സഹമന്ത്രിയായും പ്രവർത്തിച്ച രാജഗോപാൽ 1980-ൽ ബിജെപി രൂപീകരിച്ചപ്പോൾ കേരളത്തിലെ പ്രഥമ സംസ്ഥാന അധ്യക്ഷനായിരുന്നു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടറി, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്ര പ്രഭാരി, ബിജെപി സംസ്ഥാന-ദേശീയ ഉപാധ്യക്ഷൻ, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയ ജീവിതം

ബിജെപിയുടെ പ്രത്യയശാസ്ത്രമായ ഏകാത്മക മാനവദർശനത്തിൻ്റെ രചയിതാവും ഭാരതീയ ജനസംഘത്തിൻ്റെ മുതിർന്ന നേതാവായിരുന്ന ദീൻ ദയാൽ ഉപാധ്യായയിൽ പ്രചോദിതനായ അദ്ദേഹം പഠനശേഷം 1962-ൽ ജനസംഘത്തിന്റെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെടുകയും പിന്നീട് മുഴുവൻ സമയ ജനസംഘപ്രവർത്തകനായി മാറുകയും ചെയ്തു. ജനസംഘം 1977-ൽ പിരിച്ച് വിട്ട് ജനതാ പാർട്ടിയായപ്പോഴും സംസ്ഥാന ജനറൽ സെക്രട്ടറിയായ രാജഗോപാൽ 1980-ൽ ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ 1980 മുതൽ 1985 വരെ കേരള ബിജെപിയുടെ പ്രഥമ സംസ്ഥാന പ്രസിഡൻ്റായിരുന്നു. 1992 മുതൽ 2004 വരെ മധ്യ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായും 1999-2004-ലെ മൂന്നാം വാജ്പേയി മന്ത്രിസഭയിലെ കേന്ദ്ര കാബിനറ്റ് വകുപ്പുകളുടെ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ ആദ്യമായി നിയമസഭയിൽ അംഗമായി.

Scroll to Top